Thursday, 28 August 2014

പ്രവൃത്തി പരിചയദിനാഘോഷം 2014-15
2014-15 വര്‍ഷത്തെ പ്രവൃത്തി പരിചയദിനാഘോഷം അത്യധികം വര്‍ണ്ണപ്പകിട്ടോടെ ST.MARY'S EMHS-ല്‍ കൊണ്ടാടുകയുണ്ടായി. മുഖ്യാദ്ധ്യാപിക SR.സെലിന്റെ അദ്ധ്യക്ഷതയില്‍ കാര്യപരിപാടികള്‍ ആരംഭിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രവൃത്തിപരിചയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, കുട്ടികളിലെ കരവിരുതുകള്‍  കണ്ടെത്തി അവയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള അവസരങ്ങളാണിതെന്നും, വിദ്ധ്യാര്‍ത്‌ഥികള്‍ ഒരോരുത്തരും കൂടുതല്‍ താത്പര്യത്തോടെ ഇതിലേക്ക് വരണമെന്നും സിസ്‌റ്റര്‍ പറയുകയുണ്ടായി.
                                പിന്നീട് LP,UP,HS തലത്തില്‍ കുട്ടികള്‍ക്ക് അവരുടെ കരവിരുതുകള്‍ പ്രകടിപ്പിക്കുവാനും, അതിനുശേഷം അവര്‍ ഉണ്ടാക്കിയ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുവാനും ,അവസരം കൊടുക്കുകയുണ്ടായി.
           ഈ പ്രദര്‍ശനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ഈ രംഗത്തേക്ക് വരുവാന്‍ താത്‌പര്യം പ്രകടിപ്പിക്കുകയുണ്ടായി. പ്രദര്‍ശനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രോത്‌സാഹനസമ്മാനങ്ങള്‍ വിതരണം ചെയ്‌തു.




Friday, 22 August 2014