Thursday, 4 September 2014

സെന്റ് മേരീസ് EMHS-ലെ ഓണാഘോഷം

                  സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഈ വര്‍ഷത്തെ  ഓണാഘോഷ പരിപാടികള്‍ വിവിധ കലാപരിപാടികളോടെ ആഗസ്‌റ്റ് 29 -ന് സ്‌കൂളില്‍ വച്ച് നടത്തി. KG, LP, UP, HS വിദ്യാര്‍ത്‌ഥികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിച്ചു. അതില്‍ KG വിദ്യാര്‍ത്‌ഥികള്‍ക്കായി മാത്രം നടത്തിയ പുഞ്ചിരി മത്സരം ഏറെ രസകരമായിരുന്നു. ഒന്നു മുതല്‍ പത്ത് വരെയുള്ള കുട്ടികളെ  നാലു വിഭാഗങ്ങളായി തിരിച്ചിരുന്നു. ഉച്ചയ്‌ക്ക് 12.30-ന് ഓണസദ്യ ഒരുങ്ങി. PTA ക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്‌മയോടെ നടത്തിയ ഓണസദ്യ വളരെ ഗംഭീരമായിരുന്നു.  ഓണസദ്യയ്‌ക്ക് ശേഷം കുട്ടികളുടെ നാലു ഗ്രൂപ്പുകള്‍ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരം നടന്നു. ഇത് പരിപാടിയിലെ അവസാനത്തെ ഇനമായിരുന്നു. വടംവലി മത്സരത്തിന്റെയും പൂക്കളമത്സരത്തിന്റെയും സമ്മാനങ്ങള്‍ സ്‌കൂള്‍ അധികൃതരുടെയും പി റ്റി എ ക്കാരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് മൂന്നു മണിയോടെ ഓണപ്പരിപാടി സമാപിച്ചു.
















Thursday, 28 August 2014

പ്രവൃത്തി പരിചയദിനാഘോഷം 2014-15
2014-15 വര്‍ഷത്തെ പ്രവൃത്തി പരിചയദിനാഘോഷം അത്യധികം വര്‍ണ്ണപ്പകിട്ടോടെ ST.MARY'S EMHS-ല്‍ കൊണ്ടാടുകയുണ്ടായി. മുഖ്യാദ്ധ്യാപിക SR.സെലിന്റെ അദ്ധ്യക്ഷതയില്‍ കാര്യപരിപാടികള്‍ ആരംഭിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രവൃത്തിപരിചയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, കുട്ടികളിലെ കരവിരുതുകള്‍  കണ്ടെത്തി അവയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള അവസരങ്ങളാണിതെന്നും, വിദ്ധ്യാര്‍ത്‌ഥികള്‍ ഒരോരുത്തരും കൂടുതല്‍ താത്പര്യത്തോടെ ഇതിലേക്ക് വരണമെന്നും സിസ്‌റ്റര്‍ പറയുകയുണ്ടായി.
                                പിന്നീട് LP,UP,HS തലത്തില്‍ കുട്ടികള്‍ക്ക് അവരുടെ കരവിരുതുകള്‍ പ്രകടിപ്പിക്കുവാനും, അതിനുശേഷം അവര്‍ ഉണ്ടാക്കിയ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുവാനും ,അവസരം കൊടുക്കുകയുണ്ടായി.
           ഈ പ്രദര്‍ശനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ഈ രംഗത്തേക്ക് വരുവാന്‍ താത്‌പര്യം പ്രകടിപ്പിക്കുകയുണ്ടായി. പ്രദര്‍ശനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രോത്‌സാഹനസമ്മാനങ്ങള്‍ വിതരണം ചെയ്‌തു.




Friday, 22 August 2014

Saturday, 19 July 2014

Blend trainning

Blend Training second spell started at RHSS Nileswer.21 participant from various schools attended the training.DIET